അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ്: ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റെ​ന്നു സു​പ്രീം കോ​ട​തി

0

 

ന്യൂ​ഡ​ൽ​ഹി: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട്ട് ഹൈ​ക്കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ സുപ്രീം കോട​തി. അ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഹൈ​ക്കോ​ട​തി ന​ട​ത്തു​ന്ന​തു തെ​റ്റാ​ണെ​ന്നും ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ചാ​ര​ണ​യെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷു​ക്കൂ​റി​ന്‍റെ മാ​താ​വ് ന​ൽ​കി​യ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു ജ​സ്റ്റീ​സ് ബി. ​കെ​മാ​ൽ​പാ​ഷ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​നി​ര​യാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. സ്വ​യം​പ്ര​ഖ്യാ​പി​ത രാ​ജാ​ക്ക​ൻ​മാ​ർ നാ​ടു​ഭ​രി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക​രു​തെ​ന്നും ഷു​ക്കൂ​റി​ന്‍റെ മാ​താ​വി​ന്‍റെ ക​ണ്ണീ​ർ കാ​ണാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​യും സി​പി​എ​മ്മി​നെ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് തൃ​പ്തി​ക​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല. കേ​സി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ​യും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യെ​യും ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് ശ്ര​മം ന​ട​ത്തി. ഇ​രു​വ​ർ​ക്കു​മെ​തി​രേ ഗൂ​ഢാ​ലോ​ച​ന കു​റ്റം ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച കേ​സാ​ണി​തെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​കൊ​ണ്ട് കോ​ട​തി നി​രീ​ക്ഷി​ച്ചി​ച്ചി​രു​ന്നു.

2012 ഫെ​ബ്രു​വ​രി 20-നാ​ണ് അ​രി​യി​ൽ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഷു​ക്കൂ​റി​നെ ത​ട്ടി​കൊ​ണ്ടു​പോ​യി പാ​ർ​ട്ടി ഗ്രാ​മ​ത്തി​ലെ വ​യ​ലി​ൽ നി​ർ​ത്തി പ​ര​സ്യ​മാ​യി വെ​ട്ടി​കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. പി. ​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ​യും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ളി​പ്പ​റ​ന്പി​നു സ​മീ​പം പ​ട്ടു​വം അ​രി​യി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading