എംഎസ്എഫ് വിദ്യാർഥി ധർണ്ണയും അവകാശ പത്രിക സമർപ്പണവും നടത്തി

കണ്ണൂർ: അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ”അവകാശ നിഷേധത്തിനെതിരെ; അധികാര കേന്ദ്രങ്ങളിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസ് ധർണ്ണയും അവകാശ പത്രിക സമർപ്പണവും നടത്തി.

സംസ്ഥാന വൈസ് പ്രസിഡൻറ് ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സി.കെ.നജാഫ് അധ്യക്ഷനായി.

കാൽടെക്സ് ജംഗ്ഷനിൽ നിന്നും പ്രകടനവുമായെത്തിയ പ്രവർത്തകരെ ഡിഡിഇ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.

ജില്ലാ ജനഃസെക്രട്ടറി ഷജീർ ഇഖ്ബാൽ, ജംഷീർ ആലക്കാട്, ഷഫീർ ചെങ്ങളായി, ഷകീബ് നീർച്ചാൽ, അസ്ലം പാറേത്, സഹൂദ് മുഴുപ്പിലങ്ങാട്, സുഹൈൽ പാലോട്ടുപള്ളി, റംഷാദ് ആഡൂർ, മുനീബ് എടയന്നൂർ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: