ട്രഷറിയില്‍ കയറി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ
ഭര്‍ത്താവ് കസ്റ്റഡിയില്‍

0


പയ്യന്നൂര്‍: പയ്യന്നൂർ സബ്.ട്രഷറിയില്‍ അതിക്രമിച്ച് കയറി ശാരീരിക വൈകല്യമുള്ള ഭാര്യയെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച്അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവ് പിടിയിൽ.വെള്ളോറ കായപ്പൊയിലിലെ ഒ.വിജയകുമാറിനെ(50)യാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് പരാതിക്കാസ്പദമായ സംഭവം.പയ്യന്നൂര്‍ സബ്ട്രഷറിയില്‍ ജൂണിയര്‍ അക്കൗണ്ടന്റായ ഭാര്യ ഉഷാകുമാരിയെയാണ് ട്രഷറിയില്‍ അതിക്രമിച്ച് കയറിയ ഇയാള്‍ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥയായ ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading