കണ്ണൂരിൽ എം.ഡി. എം.എ.യുമായി രണ്ടു പേർ പിടിയിൽ

കണ്ണൂർ :ടൗണിലെ ലഹരിമരുന്ന് സംഘത്തിലെ രണ്ടു പേർ പോലീസ് പിടിയിൽ.പോലീസ് പട്രോളിംഗിനിടെയാണ് ടൗണിൽ വെച്ച് ശ്രീകണ്ഠാപുരം സ്വദേശി മoത്തിനകത്ത് മനേഷ് മോഹൻ (34), ചുഴലി സ്വദേശി സി. ജാഫർ (49) എന്നിവരെ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഇബ്രാഹിം,യോഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.മാരക ലഹരി മരുന്നായ എം.ഡി.എം.എ.കൈമാറുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. ടൗണിൽ നിന്നും ലഹരിമരുന്ന് ശേഖരിച്ചു മറ്റു പ്രദേശങ്ങളിൽ വില്പന നടത്തുന്നവരാണ് പോലീസ് പിടിയിലായത്.