ഗുഡ്സ് ഓട്ടോകളുടെ ബാറ്ററികൾ മോഷണം പോയി

അമ്പലത്തറ: നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷകളുടെ 4 ബാറ്റികൾ മോഷണം പോയി. അമ്പലത്തറമൂന്നാം മൈലിലെ യൂണിവേഴ്സൽ ഫുഡ്സപ്ലൈ കമ്പനിയുടെ ഷോറൂമിന് മുന്നിൽ നിർത്തിയിട്ട നാല് ഗുഡ്സ് ഓട്ടോകളുടെ 25,000 രൂപ വീതം വിലമതിക്കുന്ന ഒരു ലക്ഷം രൂപയുടെനാല് ബാറ്ററികളാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം പോയത്.തുടർന്ന് ഉടമ തളിപ്പറമ്പ് മാവിച്ചേരി കുറ്റ്യേരി സ്വദേശി മാപ്പത്ത് ഹൗസിൽ രാധാകൃഷ്ണൻ അമ്പലത്തറ പോലീസിൽ പരാതി.നൽകിപോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി