എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്തു

0

കണ്ണൂർ : മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണം കവര്‍ന്ന കേസില്‍ പിരിച്ചുവിട്ട പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്തു. കടന്നപ്പള്ളി സ്വദേശി ഇ.എന്‍.ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി കണ്ണൂര്‍ ഡിഐജി പുതിയ ഉത്തരവിറക്കി. ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

‘ശ്രീകാന്തിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എന്നാല്‍ സേനയില്‍ തുടരാന്‍ അവസരം നല്‍കാവുന്നതായി കാണുന്നു. വരുംകാല വാര്‍ഷിക വേതന വര്‍ധനവ് മൂന്നുവര്‍ഷത്തേക്ക്തടഞ്ഞുവച്ചുകൊണ്ട്സേവനത്തിലേക്ക്തിരച്ചെടുക്കുന്നു. സേവനത്തിനു പുറത്തുനിന്നു കാലയളവ് മെഡിക്കല്‍ രേഖ കൂടാതെയുള്ള ശമ്പളരഹിത അവധിയായികണക്കാക്കുന്നെന്നു. ഉത്തരവില്‍ പറയുന്നു.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്ത് അരലക്ഷത്തോളം രൂപ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് കൈക്കലാക്കിയിരുന്നു. ഗോകുല്‍ എന്നയാളെ നേരത്തെ എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ വാങ്ങിയത്.

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണംനടന്നുവരുന്നതിനിടെപരാതിക്കാര്‍ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതലനടപടിനിര്‍ത്തിവച്ചിരുന്നില്ല. ഇതിനൊടുവിലാണ് ശ്രീകാന്തിനെസര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading