തൊഴിലുറപ്പ് പ്രവൃത്തി സ്ഥലങ്ങളിൽ കലക്ടർ സന്ദർശനം നടത്തി

ഇരിട്ടി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന സർക്കാരിൻ്റെ ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം ജില്ലയിൽ ആദ്യമായി 200 തൊഴിൽ ദിനം പൂർത്തികരിച്ച ആദ്യ പഞ്ചായത്തായ തില്ലങ്കേരിയിലെ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ ജില്ലാ കലക്ടർ പ എസ് ചന്ദ്രശേഖർ, അസി. കലക്ടർ മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം .തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ തെക്കംപൊയിൽ, വാഴക്കാൽ, കാവുംപടി, വേങ്ങരച്ചാൽ ഇല്ലം കോളനി, പടിക്കച്ചാൽ എന്നീ പ്രദേശങ്ങളിലായി ഹോൾട്ടികൾച്ചർ പ്ലാൻ്റേഷൻ, പച്ചക്കറി കൃഷിക്ക് നിലമൊരുക്കൽ, മിശ്രവിളകൾ, കാവുംപടി എൽ പി സ്കൂളിന് ചുറ്റുമതിൽ, വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കാൻ ആസൂത്രണം ചെയ്ത ” മികവ് ” പദ്ധതി പ്രകാരം പണി പൂർത്തിയാവുന്ന ആട്ടിൻ കൂട് നിർമ്മാണം, തുമ്പൂർമുഴികമ്പോസ്റ്റ് പിറ്റ് എന്നീ പ്രവൃത്തി സ്ഥലങ്ങളാണ് സന്ദർശിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി, വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ കെ. വി. ആശ, പി. കെ. രതീഷ്, വി. വിമല, മെമ്പർമാരായ പി.ഡി. മനീഷ, എൻ. മനോജ്, രമണി മിന്നി, ആനന്ദവല്ലി ,സി. നസീമ, സെക്രട്ടറി അശോകൻ മലപ്പിലായി, ജില്ലാ അസി.എഞ്ചിനീയർ ആതിര, ജോയിൻ്റ് ബി ഡി ഒ പി. ദിവാകരൻ, ബ്ലോക്ക് അസി.എഞ്ചിനീയർ ശ്രീജോയ്, പഞ്ചായത്ത് അസി.എഞ്ചിനീയർ ഷിഹാസ് മുസ്തഫ, ഓവർസിയർമാരായ ആതിര, പ്രഭിത്, ജീവനക്കാരായ രമ്യ, പ്രസീജ എന്നിവരും കൂടെയുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ, ഇല്ലംകോളനിയിലെ ഊരുമൂപ്പൻ എന്നിവരുമായി കലക്ടർ സംസാരിച്ചു. മസ്റ്റ്റോൾ, സൈറ്റ് ഡയറി, എസ്റ്റിമേറ്റ് എന്നിവ പരിശോധിച്ചാണ് കലക്ടർ മടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: