ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു

കണ്ണൂർ: ബൈക്കിലെത്തിയ രണ്ടുപേർ വീട്ടമ്മയുടെ രണ്ടു പവൻ വരുന്ന സ്വർണമാല കവർന്നു കടന്നുകളഞ്ഞു. പറശ്ശിനിക്കടവ് കോൾമൊട്ട നാണിച്ചേരിയിലെ കുക്കാനകുന്നേൽ രോഹിണിയുടെ മാലയാണ് ഇവർ കവർന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തൊഴിലുറപ്പ് ജോലിയും കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിൽ കോൾമൊട്ട – പറശ്ശിനിക്കടവ് റോഡിൽ വെച്ചാണ് സ്വർണമാല കവർന്നത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. പോലീസ് ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: