പഴയങ്ങാടി പള്ളിക്കര സ്വദേശിയായ യുവാവ് പാമ്പ് കടിയേറ്റ്‌ മരിച്ചു

8 / 100

 

ചെറുകുന്ന്: പാമ്പ് കടിയേറ്റ്‌ യുവാവ് മരിച്ചു. പഴയങ്ങാടി പള്ളിക്കര തെക്ക് താമസിക്കുന്ന ആറോടിയിൽ സൽമാനുൽ ഫാരിസ് (20) ആണ് പാമ്പ് കടിയേറ്റു മരിച്ചത്‌. കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിസ്ഥലത്തു വെച്ചാണ് ഫാരിസിന് പാമ്പ് കടിയേൽക്കുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഹമീദ് – ആറോടിയിൽ കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫരീദ, ഫബീന, ഹമീദ, മുബീന, ശഹർബാന
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: