കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വിവാദം; കോടിയേരിക്കെതിരെ മാണി സി കാപ്പൻ നൽകിയ മൊഴി പുറത്ത്

0

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി കാപ്പൻ നൽകിയ മൊഴി പുറത്ത്. 2013 ൽ നൽകിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങാൻ മുംബൈ വ്യവസായി ദിനേശ് മേനോന് പണം നൽകിയെന്ന് കാപ്പൻ മൊഴിയിൽ പറയുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനീഷിനെയും ദിനേശ് മേനോന് പരിചയപ്പെടുത്തിയതായി മാണി സി കാപ്പൻ പറഞ്ഞു. ഓഹരി ലഭിച്ചെങ്കിലും പിന്നീട് ഇടപാട് റദ്ദാക്കപ്പെട്ടു. ദിനേശ് മേനോൻ തന്നെ ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ വാങ്ങിയതായും കാപ്പൻ സി ബി ഐ ക്ക് മൊഴി നൽകിയിട്ടുണ്ട്.
ആർഎസ്പി നേതാവ് ഷിബു ബേബി ജോണാണ് 2013 ലെ മൊഴി പുറത്ത് വിട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading