കൗൺസിലിംഗ് സെന്ററിലെ പീഡനം; വാർത്ത വന്നതിൽ തെറ്റിദ്ധാരണക്ക് ഇരയായത് പള്ളിക്കുന്നിലെ ലീപ് കൗൺസിലിംഗ് സെന്റർ

കണ്ണൂർ: പള്ളിക്കുന്ന് എടച്ചേരി സ്വദേശി മടയൻ രാജേഷ് സ്വന്തം വീട്ടിൽ നടത്തുന്ന കൗൺസിലിംഗ് സെന്ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വാർത്ത വന്നത് തെറ്റിദ്ധാരണക്ക് ഇരയായത് ഡോ: കെ ജി രാജേഷിൻറെ ഉടമസ്ഥതയിലുള്ള ലീപ് കൗൺസിലിംഗ് സെന്റർ, കണ്ണൂർ പള്ളിക്കുന്ന് കൊയിലി ആശുപത്രിക്ക് സമീപമുള്ള ലീപ് കൗൺസിലിംഗ് സെന്ററിനെതിരെയാണ്തെറ്റിദ്ധാരണ ഫോൺകോളുകൾ വരുന്നത്. വാർത്തകൾ നൽകുന്നതിൽ വ്യക്ത ഇല്ലാത്തതിനാലാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമായതെന്ന് 2008 മുതൽ 11 വർഷക്കാലമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ലീപ് കൗൺസിലിംഗ് സെന്ററിലെ ഡോക്ടർ കെ.ജി രാജേഷ് കണ്ണൂർവാർത്തകൾ ഓൺലൈൻ പോർട്ടലിനെ അറിയിച്ചു. തെറ്റിദ്ധാരണമുലം ഇടതടവില്ലാതെയാണ് നിരവധി ആളുകൾ ഫോൺ വിളിക്കുന്നത്. വീട്ടിൽ സ്വന്തമായി കൗൺസിലിംഗ് സെന്റര് നടത്തുന്ന പുഴാതിയിലെ എടച്ചേരി മടയൻ രാജേഷാണ് കേസിലെ യാഥാർത്ത പ്രതി. പ്രതി തന്റെ വീട്ടിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി, മുഴക്കുന്ന് സ്റ്റേഷനിലായിരുന്നു പെൺകുട്ടി പരാതി നൽകിയത് തുടർന്ന് കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. അതെ സമയം പേരുകൾ തമ്മിൽ സാമ്യമുള്ളതിനാലും പള്ളിക്കുന്നിലെ ഒരേ ഒരു കൗൺസിലിംഗ് സെന്റർ ആയതിനാലുമാണ് ഇത്തരത്തിൽ ലീപ് കൗൺസിലിംഗ് സെന്ററിന് നേരെ തെറ്റിദ്ധാരണ ഉയർന്നത്. പല പത്രമാധ്യമങ്ങളിലും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഡോ. കെ.ജി രാജേഷിന്റെ സമയോചിതമായ ഇടപെടൽ മൂലം വാർത്തകൾ തിരുത്തലിന് വിധേയമാക്കാമെന്നു വാർത്തകൾ നൽകിയ മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ട്.
അതേ സമയം പരാതിയിലെ യഥാർത്ഥ പ്രതിയായ മടയൻ രാജേഷിനെതിരെ പോക്സോനിയമ പ്രകാരം ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: