തിരുവനന്തപുരത്ത് സ്‌കൂളിനു നേര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരത്ത് സ്‌കൂളിനു നേര്‍ക്ക് സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.സ്‌കൂളിന്റെ എസി ബസ് പൂര്‍ണമായും കത്തിച്ചു. ഏഴു ബസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയ്ക്കായിരുന്നു ആക്രമണം നടന്നതെന്നാണു സൂചന. സ്‌കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്.സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ കാരണം എന്താണെന്നും ആരാണ് അക്രമത്തിനു പിന്നിലെന്നും വ്യക്തമല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: