ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ ‘

കൂത്തുപറമ്പ് : പ്രായ പൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . കൂത്തുപറമ്പ് മൂരിയാട് പ്രിൻസി നിവാസിൽ കെ . പ്രമിലിൽ ( 26 ) നെയാണ് തലശ്ശേരി ഡി . വൈ . എസ് . പി കെ . വി . വേണുഗോപാൽ അറസ്റ്റ് ചെയ്തത് . സോഷ്യൽമീഡിയയിൽ ടിക്ടോ കിലൂടെ പരിചയപ്പെട്ട സംഘം പ്ലസ്‌ടു വിദ്യാർത്ഥിനിയെ തട്ടിക്കൊ ണ്ടുപോയി പീഡനത്തിനിരയാക്കുകയായി രുന്നു . പരാതിയിൽപോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് നേര ത്തെ നാലു പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു . നാലുമാസമായി തമിഴ്നാട് , എറണാകുളം , ബാംഗ്ലൂർ എന്നിവിട ങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ എറണാകുള ത്തുനിന്നും ബൈക്കിൽ വരികയായിരുന്ന പ്രമിലിനെ സി . ഐ എം . പി . ആസാദ് , എ . എസ് . ഐ അനിൽകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപൻ , സിവിൽ പോലീസ് ഓഫീസർമാരാ രാജേഷ് കോട്ടം , എ . എം . ഷിജോയ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു . ഇയാൾ നേരത്തെ മറ്റൊരു പോക്സോ കേസിൽ റിമാന്റിൽ കഴിഞ്ഞിട്ടുണ്ട് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: