വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

0

പ്ലാസ്റ്റിക്നിരോധനത്തിന് വ്യാപാരികൾ എതിരല്ല

‘’പ്ലാസ്റ്റിക് നിരോധനം’’
ബധൽ സംവിധാനം ഏർപ്പെടുത്തുക

*വെട്ടികുറച്ച വ്യാപാരി പെൻഷൻ പുനസ്ഥാപിക്കുക

തുടങ്ങിയ ആവാശ്യങ്ങളുനനയിച്ചാണ് കലക്‌ട്രറ് മാർച്ചും ധര്ണ്ണയും നടത്തിയത്

കോവിഡിനെ തുടർന്നുള്ള തുടർച്ചയായ അടച്ചുപൂട്ടലും പിന്നീട്‌ഉണ്ടായ വ്യാപാരമാന്ദ്യവും കാരണം തകർച്ചയിലായ വ്യാപാരികൾക്ക് മേഖലയ്ക്ക് ഇരുട്ടടിയായി ബദൽ സംവിധാനം കാണാതെയുള്ള പ്ലാസ്റ്റിക് നിരോധനവും തുടർന്നുള്ള കട പരിശോധനയും വലിയഫൈനും കൊണ്ട് വ്യാപാരസ്ഥാപങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും,

ചെറുകിട വ്യാപാരസ്ഥാപങ്ങളിൽ ഏറ്റവും അത്യാവശ്യമായി വരുന്ന HM,PP കവറുകൾക്ക് പകരമായി ഉപയോഗിക്കാൻ പറ്റുന്നരീതിയിലുള്ള ഒരു സംവിധാനവും കമ്പോളത്തിൽ ഇല്ലാതെയുള്ള നിരോധനങ്ങൾ തകർന്ന വ്യാപാര മേഖലയെ പൂർണമായും ഇല്ലാതാക്കും.
സിവിൽ സപ്പ്ളെയർസ് സ്റ്റോറുകളിലും,ത്രിവേണി സ്റ്റോറുകളിലും,ഗവ:നിയന്ദ്രത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും,വൻകിട മാളുകളിലെല്ലാം HM കവറുകളും,PP കവറുകളും യധേഷ്ടം ഉപയോഗിക്കുമ്പോൾ ചെറുകിടവ്യാപാര സ്ഥാപനങ്ങളോട്മാത്രമുള്ള ശത്രുതപരമായ നിലപാട് വൻകിട സ്ഥാപങ്ങളെ സഹായിക്കുന്നതിനും വേണ്ടി മാത്രമാണ്
വ്യാപാര മേഘലയെ തീർത്തും തകർക്കുന്ന ഇത്തരം തീരുമാങ്ങളിൽനിന്ന് സർക്കാർ പിൻമാറണമെന്നും,
കഴിഞ്ഞ 6മാസത്തോളമായി വ്യാപാരികൾക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ വെട്ടിക്കുറച്ചിരിക്കുകയാണ്.
കുറച്ച പെൻഷൻ പുനസ്ഥാപിക്കണമെന്നും,പെൻഷൻ തുക 3000 രൂപയായി വര്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന
ധർണ സമരം സമിതി സംസ്ഥാന ജോ:സിക്രട്ടറി സി കെ വിജയൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് ആദ്യക്ഷത വഹിച്ചു ജില്ലാ സിക്രട്ടറി പിഎം സുഗുണൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പങ്കജവല്ലി,ചാക്കോ മുല്ലപ്പള്ളി,എം എ ഹമീദ് ഹാജി,വിപി മൊയ്തു എന്നിവർ പ്രസംഗിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading