ഉന്നിലാങ്കണ്ടികുടുംബ സംഗമം നടത്തി

കണ്ണൂർ : അഞ്ച് തലമുറയെ സാക്ഷിയാക്കി ഉന്നിലാങ്കണ്ടി (യു.പി) കുടുംബ സംഗമം നടത്തി. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പ്രദേശത്തെ കുടുംബ സംഗമം പയ്യാമ്പലം മർമര ബീച്ച് റിസോർട്ടിൽ വെച്ച് നടന്നു. അഞ്ച് തലമുറക്ക് സാക്ഷ്യം വഹിച്ച യു.പി കദീജ ഉമ്മയേയും തറവാട്ടിലെ മുതിർന്ന അംഗങ്ങളായ യു.പി മുഹമ്മദ് കുഞ്ഞി, അബൂബക്കർ ഹാജി എന്നിവരെ ആദരിച്ചു. കുടുംബ സംഗമം യു.പി. മജീദിൻ്റെ അധ്യക്ഷതയിൽ ആലിക്കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു.കെ.കെ. സമീർ മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ ഗാനമേളയും കുട്ടികളുടേയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങളും നടന്നു, തസ്ലീം, സക്കറിയ മാമു, മുനീർ മേനോത്ത്,ഹംസ, ഷിഹാബ്, ഫൗസിയ മുസാൻ, മറിയം, നഫീസ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കടന്നപ്പള്ളിരാമചന്ദ്രൻ എം.എൽ.എ. ,അഡ്വ.വി.പിറഷീദ് എന്നിവരും സംഗമത്തിൽ സന്നിഹിതരായി ആശംസകൾ നേർന്ന് സംസാരിച്ചു. അഷറഫ് മലപ്പട്ടം കുടുംബാംഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തി.നിസാർ യു.പി സ്വാഗതവും സാജിദ് യു.പി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: