നിയന്ത്രണം വിട്ട സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ചു, വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക്
തലശ്ശേരി: വടക്കുമ്പാട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ട്രാൻസ്ഫോർമറിലിടിച്ചു.
പാറക്കെട്ടിൽ വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. തലശ്ശേരിക്ക് വരികയായിരുന്ന വടക്കുമ്പാട് ജനകീയം ബസാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോമർ ഓഫ് ആയതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. സ്കൂൾ കുട്ടികൾ അടക്കം അമ്പതോളം പേർ ബസിലുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനിറങ്ങി. പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.