മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
നാളെ (മെയ് 2 ഞായറാഴ്ച) കണ്ണൂർ ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മണിക്കടവ് സ്കൂള്‍ ഉളിക്കല്‍, മട്ടന്നൂര്‍ യു പി സ്കൂള്‍, മണത്തണ അക്കല് താഴെ കോളനി, തളിപ്പറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന സമയം. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.