ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയെ വിവാഹം ചെയ്യണം; കൊട്ടിയൂർ പീഡന കേസിലെ ഇര സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം താൽപര്യ പ്രകാരമാണെന്നാണ്​ പെൺകുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്​. പെൺകുട്ടിയുടെ ഹരജി ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

പീ​​ഡി​​പ്പി​​ച്ച പെ​​ൺ​​കു​​ട്ടി​​യെ​​ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ അ​​നു​​മ​​തി തേ​​ടി കൊ​​ട്ടി​​യൂ​​ർ പീ​​ഡ​​ന​​ക്കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട റോ​​ബി​​ൻ വ​​ട​​ക്കു‍ഞ്ചേ​​രി ന​​ൽ​​കി​​യ ഹ​​ര​​ജി ഹൈ​​കോ​​ട​​തി നേര​ത്തെ ത​​ള്ളിയിരുന്നു. 20 വ​​ർ​​ഷ​​ത്തെ ക​​ഠി​​ന​​ത​​ട​​വി​​നും ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​ക്കും ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന റോ​​ബി​​ൻ വി​​വാ​​ഹം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യാ​​ൻ ഇ​​ട​​ക്കാ​​ല ജാ​​മ്യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ൽ​​കി​​യ ഹ​​ര​​ജി​​യാ​​ണ് അന്ന്​​ ത​​ള്ളി​​യ​​ത്.

ലൈം​​ഗി​​ക കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഒ​​ത്തു​​തീ​​ർ​​പ്പോ ദ​​യാ​​പ​​ര​​മാ​​യ സ​​മീ​​പ​​ന​​മോ സാ​​ധ്യ​​മ​​ല്ലെ​​ന്ന്​ വി​​ല​​യി​​രു​​ത്തി​​യാ​​ണ്​ ഉ​​ത്ത​​ര​​വ്. ത​​ല​​ശ്ശേ​​രി പോ​​ക്സോ കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ ന​​ൽ​​കി​​യ അ​​പ്പീ​​ൽ ഹ​​ര​​ജി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​െൻറ പ​​രി​​ഗ​​ണ​​ന​​യി​​ലാണ്​.
െകാ​​ട്ടി​​യൂ​​ർ സെൻറ് സെ​​ബാ​​സ്​​​റ്റ്യ​​ൻ പ​​ള്ളി വി​​കാ​​രി​​യാ​​യി​​രി​​ക്കെ 2016 ​േമ​​യി​​ൽ പീ​​ഡി​​പ്പി​​ച്ച് ഗ​​ർ​​ഭി​​ണി​​യാ​​ക്കി​​യെ​​ന്നാ​​ണ് കേ​​സ്. എ​​ന്നാ​​ൽ, പ​​ര​​സ്പ​​ര സ​​മ്മ​​ത​​ത്തോ​​ടെ​​യാ​​ണ് ബ​​ന്ധ​​പ്പെ​​ട്ട​​തെ​​ന്നാണ്​ ഹ​​ര​​ജി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. ഒ​​ന്നി​​ച്ചു​​ള്ള ജീ​​വി​​തം ഇ​​രു​​വ​​രും ആ​​ഗ്ര​​ഹി​​ച്ച​​താ​​ണ്. കു​​ഞ്ഞ് ജ​​നി​​ച്ച​​പ്പോ​​ൾ ത​​ന്നെ വി​​വാ​​ഹ​​ത്തി​​ന് ത​​യാ​​റാ​​യ​​താ​​ണ്. വി​​ചാ​​ര​​ണ ഘ​​ട്ട​​ത്തി​​ലും പി​​തൃ​​ത്വം നി​​ഷേ​​ധി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, കു​​ഞ്ഞ് ജ​​നി​​ച്ച​​തോ​​ടെ ബ​​ലാ​​ത്സം​​ഗ​​മാ​​ക്കി ചി​​ത്രീ​​ക​​രി​​ച്ച് മാ​​ധ്യ​​മ​​ങ്ങ​​ളും അ​​ന്വേ​​ഷ​​ണ സം​​ഘ​​വും രം​​ഗ​​ത്തു​​വ​​ന്നു. പെ​​ൺ​​കു​​ട്ടി​​യും ഹ​​ര​​ജി​​ക്കാ​​ര​​നും വി​​വാ​​ഹി​​ത​​ര​​ല്ലെ​​ന്നും പി​​താ​​വെ​​ന്ന് പ​​റ​​യു​​ന്ന​​യാ​​ൾ ജ​​യി​​ലി​​ലാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി ത​​ല​​ശ്ശേ​​രി ശി​​ശു​​ക്ഷേ​​മ സ​​മി​​തി കു​​ഞ്ഞി​​നെ ന​​ൽ​​കിയില്ല.

അ​​നാ​​ഥാ​​ല​​യ​​ത്തി​​ലെ​​ത്തി​​ക്കും മു​​മ്പ്​ മാ​​താ​​പി​​താ​​ക്ക​​ൾ കു​​ഞ്ഞി​െൻറ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​ത്തെ​​ക്കു​​റി​​ച്ച്​ ​ഓ​​ർ​​ത്തി​​ട്ടി​​ല്ലെ​​ന്ന്​ ​േ​പ്രാ​​സി​​ക്യൂ​​ഷ​​ൻ വാ​​ദി​​ച്ചു. വി​​ചാ​​ര​​ണ​​ഘ​​ട്ട​​ത്തി​​ൽ​​പോ​​ലും വി​​വാ​​ഹം ക​​ഴി​​ക്കാ​​നു​​ള്ള താ​​ൽ​​പ​​ര്യം ഹ​​ര​​ജി​​ക്കാ​​ര​​ൻ പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നി​​ല്ല. പി​​തൃ​​ത്വം തെ​​ളി​​യി​​ച്ച​​ത് ഡി.​​എ​​ൻ.​​എ പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ​​യാ​​ണ്. വി​​വാ​​ഹ​​ത്തി​െൻറ പേ​​രി​​ൽ ജാ​​മ്യം ല​​ഭ്യ​​മാ​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​ണി​​തെ​​ന്നും പ്രോ​​സി​​ക്യൂ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി.
പ്ര​​തി​​യു​​ടെ ആ​​വ​​ശ്യം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന്​ കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. വി​​ചാ​​ര​​ണ​​ക്കോ​​ട​​തി കു​​റ്റ​​വാ​​ളി​​യാ​​യി വി​​ധി​​ച്ചി​​രി​​ക്കെ വി​​വാ​​ഹ​​ത്തി​​ന്​ അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​തും​ കു​​ട്ടി​​യു​​ടെ ക​​സ്​​​റ്റ​​ഡി​​ക്ക്​ അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​തും വി​​വാ​​ഹ​​ത്തെ സാ​​ധൂ​​ക​​രി​​ക്കലാ​​കുമെന്നും നേരത്തെ-കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading