കണ്ണൂരിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍

കണ്ണൂർ: പേരാവൂരിലെ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് രോഗി തൂങ്ങി മരിച്ചു.മണത്തണ കുണ്ടേംകാവ് കോളനിയിലെ തിട്ടയിൽ വീട്ടിൽ ചന്ദ്രേഷിനെയാണ് (28) ശനിയാഴ്ച പുലർച്ചെ 12.30-ഓടെ സി.എഫ്. എൽ. ടി. സിയുടെ ശൗചാലയത്തിന് സമീപത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രണ്ട് ദിവസം മുൻപ് കോ വിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ചന്ദ്രേഷിനെ സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചത്. കുണ്ടേംകാവ് കോളനിയിലെ ചന്ദ്രന്റെയും സുമതിയുടെയും മകനാണ്. സഹോദരങ്ങൾ :രേഷ്മ, രമിത, രമ്യ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: