പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ചു; കണ്ണാടിപ്പറമ്പ സ്വദേശിയായ 23 കാരൻ അറസ്റ്റിൽ
മയ്യിൽ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണാടിപ്പറമ്പ വാരം റോഡിലെ അഷ്കറി(23)നെയാണ് ഷാജി പട്ടേരി അറസ്റ്റ് ചെയ്തത് .പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.