മാങ്ങാട്ട്പറമ്പ് യൂനിവേഴ്സിറ്റി ക്യാമ്പസ് പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം; ഓട്ടോറിക്ഷ നശിപ്പിച്ച നിലയിൽ
![](https://i0.wp.com/kannurvarthakal.com/wp-content/uploads/2019/08/201908290129392.jpg?fit=640%2C981&ssl=1)
മാങ്ങാട്: മാങ്ങാട്ട് പറമ്പ് യൂനിവേഴ്സിറ്റി ക്യാമ്പസ് പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം, കാൽനടയാത്രക്കാർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കു പോലും ഭീഷണിയാവുന്ന തരത്തിലാണിവിടെ തെരുവുനായ്ക്കളുടെ വിളയാട്ടം. ഇന്നലെ രാത്രി യൂണിവേഴ്സിറ്റിയുടെ പിറകിൽ താമസിക്കുന്ന ഓട്ടോക്കാരന്റെ ഓട്ടോറിക്ഷ മുഴുവനായും നശിപ്പിച്ച നിലയിൽ കണ്ടെത്തിയതോടെ പരിസരവാസികൾ മുഴുവനായും ഭീതിയിലാണ്. എത്രയും പെട്ടന്ന് വേണ്ട നടപടികൾ അധികാരികൾ സ്യൂകരിച്ചില്ലെങ്കിൽ ഓട്ടോ തൊഴിലാളികളും നാട്ടുകാരുമടക്കം വൻ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പ്രദേശവാസികൾ.