വാഹന പരിശോധനക്കിടെ പോലീസിന് നേരെ കയ്യേറ്റം:ഒരാള്‍ അറസ്റ്റില്‍,7 പേര്‍ക്കെതിരെ കേസ്
Anees
പയ്യന്നൂര്‍:വാഹന പരിശോധനക്കിടെ എട്ടിക്കുളത്ത്്് പോലീസിന് നേരെ കയ്യേറ്റം.ഈ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന എട്ടിക്കുളം പുഞ്ചിരിമുക്കിലെ കെ.ഹംസാസിനെ(24) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 7.30ന് കുന്നരു സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എട്ടിക്കുളം ശാഖക്ക് സമീപമാണ് സംഭവം.ചിറ്റടിയില്‍ ബോംബ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിവന്ന പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനും സംഘത്തിനും നേരെയാണ് ഹംസാസിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തിയത്.സംഭവത്തില്‍ എസ്ഐക്കും കൂടെയുണ്ടായിരുന്ന പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു.ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമെതിരെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.