സിപിഐ(എം) പാർട്ടി കോൺഗ്രസ് ജനകീയ ഫണ്ട് ശേഖരണം

കണ്ണൂർ: സിപിഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള ജനകീയ ഫണ്ട് ശേഖരണം 4500 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ആദ്യദിനം വിജയകരമായി പൂര്‍ത്തികരിച്ചു. ഭൂരിപക്ഷം ഘടകങ്ങളും ലക്ഷ്യം പൂര്‍ത്തികരിച്ചിട്ടുണ്ട്. കയറാന്‍ ബാക്കിയുള്ള വീടുകളില്‍ രണ്ടാം ദിനം കയറാനും, ലക്ഷ്യം പൂര്‍ത്തികരിക്കാത്ത ഘടകങ്ങള്‍ ലക്ഷ്യം പൂര്‍ത്തികരിക്കാനുമായി രണ്ടാം ദിനമായ തിങ്കളാഴ്ച രംഗത്തിറങ്ങും.

പാര്‍ട്ടി കോണ്‍ഗ്രസിനാവശ്യമായ ചെലവ് മുഴുവന്‍ ജനങ്ങളില്‍ നിന്ന് ശേഖരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും ഹുണ്ടിക കലക്ഷന്‍ വഴിയാണ് ശേഖരിക്കുന്നത്. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഫണ്ട് ശേഖരണത്തില്‍ അണി നിരന്നപ്പോള്‍ അഭൂതപൂര്‍വ്വമായ സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. കല്ല്യാണ വീടുകളില്‍ നിന്നും, പിറന്നാള്‍ ദിനാഘോഷ വേളയിലും പാര്‍ട്ടിക്ക് ഫണ്ട് നല്‍കാന്‍ ജനങ്ങള്‍ മുന്നോട്ട് വന്നു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി മാടായി മണ്ടൂരിലും, ഇ പി ജയരാജന്‍ പാപ്പിനിശ്ശേരിയിലും, മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മൊറാഴയിലും, കെ കെ ശൈലജ ടീച്ചര്‍ എം.എല്‍.എ പഴശ്ശിയിലും, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പെരളശ്ശേരിയിലും ഫണ്ട് ശേഖരണത്തില്‍ പങ്കാളികളായി.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജയരാജന്‍ പാട്യത്തും, കെ പി സഹദേവന്‍ കണ്ണൂര്‍ ടൗണ്‍ ഈസ്റ്റിലും, ജയിംസ് മാത്യൂ രാമതെരുവിലും, എ എന്‍ ഷംസീര്‍ തലശ്ശേരി മാടപ്പീടികയിലും, ടി വി രാജേഷ് മാടായി കുളപ്പുറത്തും, വി ശിവദാസന്‍ പേരാവൂര്‍ വിളക്കോടും, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ ചന്ദ്രന്‍ മാവിലായിലും, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ ആലക്കോട് കൂവേരിയിലും, കാരായി രാജന്‍ തലശ്ശേരി സി എച്ച് നഗറിലും, പി വി ഗോപിനാഥ് ശ്രീകണ്ഠാപുരം വളക്കൈയിലും, എം പ്രകാശന്‍ മാസ്റ്റര്‍ അഴീക്കോടും, ടി ഐ മധുസൂദനന്‍ പയ്യന്നൂര്‍ സൗത്ത് ലോക്കലിലും, എന്‍ സുകന്യ പുഴാതിയിലും, പി പുരുഷോത്തമന്‍ മട്ടന്നൂര്‍ കാരായിലും, പി ഹരീന്ദ്രന്‍ പന്ന്യന്നൂരും, വത്സന്‍ പനോളി കൂത്തുപറമ്പ് ഈസ്റ്റ് ലോക്കലിലും, എം സുരേന്ദ്രന്‍ പാട്യം സൗത്തിലും, ജില്ലാ കമ്മിറ്റിയംഗങ്ങളും എം.എല്‍.എമാരുമായ കെ വി സുമേഷ് ചിറക്കലും, എം വിജിന്‍ കുഞ്ഞിമംഗലത്തും ഫണ്ട് ശേഖരണത്തില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: