നിർദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ല; കണ്ണൂരിൽ വിദ്യാർത്ഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ സ്‌കൂൾ യൂണിഫോമിന് അനുസരിച്ചുള്ള ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകൻ മാലൂർ സ്വദേശി നിധിനെ ആണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിൽ യൂണിഫോമിൽ നിർദ്ദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ലന്ന് ആരോപിച്ച് മർദിച്ചെന്നാണ് അധ്യാപകനെതിരെയുള്ള പരാതി. കണ്ണിന് പരിക്കേറ്റ ഒരു വിദ്യാർഥിനി കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇതിനിടെ അധ്യാപകനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തതായും സൂചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: