ശബള പരിഷ്ക്കരണവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കാത്തതിനെതിരെ വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ്ണ നടത്തി

കണ്ണൂർ : ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതിനാലും വാട്ടർ അതോറിറ്റിയിൽ ശമ്പളപരിഷ്കരണം അനുവദിക്കാത്തതിലും പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാനത്ത് അമ്പത് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിന്റ ഭാഗമായി കണ്ണൂർ ജില്ലയിൽ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് ഓഫിസുകൾക്ക് മുമ്പിൽ ധർണ്ണ നടത്തി.കണ്ണൂർ ഡിവിഷൻ ഓഫീസിനുമുന്നിൽ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി വി ഫെമി അധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് വി വി ശശിന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി വി.പി.റെജി, ഒ.വി. ഒതേനൻ ,വി.കെ രേഖ,വി.വി. പ്രമോദ്, വി. ടി കുഞ്ഞികണ്ണൻ, കെ.എ ധനിഷ് തുടങ്ങിയവർ സംസാരിച്ചു
സേവന മേഖലയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയിലെ ഉൽപാദന നഷ്ടം ഒരു പരിധിവരെ നോൺ പ്ലാൻ ഗ്രാൻഡ് വഴിയാണ് നികത്തിക്കൊണ്ടിരുന്നത് എന്നാൽ കുറച്ച് കാലമായി നോൺ പ്ലാൻ ഗ്രാൻഡ് യഥാസമയം അനുവദിക്കാത്തതിനൊടൊപ്പം അശാസ്ത്രീയമായി പരിഷ്ക്കരണങ്ങൾ നടത്തിയതു മൂലം റവന്യു നഷ്ടവും വർദ്ധിച്ചുവരുന്നതിനാലും വാട്ടർ അതോറിറ്റിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി കഴിഞ്ഞമാസം പെൻഷൻകാർക്ക് പെൻഷൻ വിതരണം മുടങ്ങുകയുണ്ടായി ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനായാണ് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐഎൻടിയുസിധർണ നടത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: