പ്രചാരണ വാഹനവും മൈക്ക് സെറ്റും പിടിച്ചെടുത്ത് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു.
ആലക്കോട്: സ്വകാര്യ വാഹനത്തിൽ എൽ ഡി എഫ് ഇലക്ഷൻ പ്രചരണം വാഹനവും മൈക്ക് സെറ്റും പിടിച്ചെടുത്ത പോലീസ്
അനുമതിയില്ലാതെ പ്രചാരണം നടത്തിയതിന് രണ്ടു പേർക്കെതിരെ കേസെടുത്തു.
23 ന് രാത്രി 7 മണിക്ക് ഉദയഗിരി അരിവിളഞ്ഞപൊയിലില്‍ വെച്ചാണ് പ്രചാരണ ത്തിന് ഉപയോഗിച്ച കെ എൽ 14.എം.497 നമ്പർ സ്വകാര്യ ജീപ്പും മൈക്കും, ബോർഡും, ജനറേറ്ററും ഉള്‍പ്പടെ എസ്.ഐ.എം.വി ശരണ്യപിടിച്ചെടുത്തത്.തുടർന്ന് തളിപ്പറമ്പ് മജിസ്ട്രേട്ടിൻ്റെ പ്രത്യേക അനുമതിയോടെ
ജീപ്പിലുണ്ടായിരുന്ന ഉദയഗിരി അരിവിളഞ്ഞപൊയിലിലെ കിഴക്കേല്‍ ഷാജി തോമസ്(51), കാര്‍ത്തികപുരത്തെ വേങ്ങക്കുന്നേല്‍ വിനോദ്(48)എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.