യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ: പയ്യന്നൂരിലെ ഡയാലിസിസ് സെൻ്ററിൽ ജോലി ചെയ്തിരുന്ന യുവാവിനെ വാടക വീട്ടിലെ വർക്ക് ഏരിയയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞങ്ങാട് പുല്ലൂർ ഹരിപുരം എടുമുണ്ട സ്വദേശിയും മമ്പലം സുരഭി നഗറിൽ വാടക വീട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചു വരുന്ന ടി.എസ്.അജിനെ (22)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 6.30 മണിയോടെ യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി.ജി.ഷാജിയുടെയും സുഗതയുടേയും മകനാണ്.
സഹോദരൻ. അഭിൻ ( ബി എസ് സി. നഴ്സിംഗ് വിദ്യാർത്ഥി ബാംഗ്ലൂർ). പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.