മഴക്കാല ശുചീകരണം;മാട്ടൂലിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു

0

മാട്ടൂൽ: മാട്ടൂൽ ഗ്രാമ പഞ്ചായത്ത്‌ പ്രഖ്യാപിച്ച മഴക്കാല ശുചീകരണം പരിപാടിയുടെ ഭാഗമായി എസ് വൈ എസ് മാട്ടൂൽ സർക്കിൾ കമ്മിറ്റിയുടെ കീഴിൽ മാട്ടൂലിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. പ്രിയപ്പെട്ട പ്രവർത്തകർ ഏറെ ആവേശത്തോടെയാണ് ഈ യജ്ഞത്തിൽ പങ്കെടുത്തത്…….. എസ് വൈ എസ് പ്രവർത്തകരോടൊപ്പം എസ് എസ് എഫിന്റെ പ്രിയ കൂട്ടുകാരും ഇതിന്റെ ഭാഗമായത് ഏറെ സന്തോഷത്തോടെ ഓർക്കുന്നു…….. അതിലേറെ ആവേശമായി തോന്നിയത് ചെറുപ്പക്കാരുടെ ചുറുചുറുക്കോടെ മുസ്‌ലിം ജമാഅത്തിന്റെയും നേതാക്കൾ നമ്മോടൊപ്പം ചേർന്നതാണ്…… കേരള മുസ്‌ലിം ജമാഅത്ത് മാട്ടൂൽ സർക്കിൾ പ്രസിഡണ്ട് പ്രിയപ്പെട്ട പി അബ്ദുൽ റഹ്‌മാൻ ഹാജി, ജനറൽ സെക്രട്ടറി എസ് എം ബി മാട്ടൂൽ, നോർത്ത് യൂണിറ്റ് ഫിനാൻസ് സെക്രട്ടറി വി പി സി അബൂബക്കർ ഹാജി, എക്സിക്യൂട്ടീവ് മെമ്പർ പി മുത്തലിബ് തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ നിറഞ്ഞു നിന്നു.മന്‍ശഅ് നഗർ യൂണിറ്റ് ശുചീകരണ പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് സയ്യിദ് ബിശ്‌റുൽ ഹാഫി തങ്ങൾ ഒരു സാധാരണ പ്രവർത്തകന്റെ ലാളിത്യത്തിൽ അവിടുത്തെ തിരു കരങ്ങൾ കൊണ്ട് വൃത്തിഹീനമായ ഇടങ്ങൾ ശുചീകരിക്കുന്നത് പ്രവർത്തകർക്ക് വലിയ പ്രചോദനമായി.

മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളി ഏരിയ,നോർത്ത് മൗസാബാദ് ബസ് സ്റ്റോപ്പും പരിസരവും,മന്‍ശഅ് നഗർ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഇടവഴി,സിദ്ധീഖാബാദ് സ്റ്റോപ്പ്‌,മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്ര പരിസരം,വില്ലേജ് ഓഫീസ് പരിസരം,മടക്കര അൽ മദീന പരിസരം തുടങ്ങിയ സ്ഥലങ്ങൾ ഇന്ന് വൃത്തിയാക്കി.സോൺ ജനറൽ സെക്രട്ടറി ഷബീർ ടി ടി,സോൺ സെക്രട്ടറി മെഹബൂബ് ഇബ്രാഹിം സർക്കിൾ ജനറൽ സെക്രട്ടറി നവാസ് പി മാട്ടൂൽ,സർക്കിൾ സാരഥികളായ സഈദ് ഫാളിലി,നൗഫൽ ലത്വീഫി,അനസ് ടി വി, ഉവൈസ് സി, മുഫീദ് എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading