കൊവിഡ്: മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിയന്ത്രണം

8 / 100 SEO Score

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് വൈറസ് ബാധ കാന്‍സര്‍ രോഗികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. ഇത് രോഗിയെ അത്യാഹിത സാഹചര്യങ്ങളിലേക്ക് എത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. തുടര്‍ചികിത്സക്കായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന രോഗിക്കള്‍ക്കായി 9188202602 എന്ന വാട്‌സ്ആപ് നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ ഈ നമ്പറിലക്ക് മെസ്സേജ് അയച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികിത്സ തുടരേണ്ടതാണ്. രോഗികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-സഞ്ജീവനി ഓണ്‍ലൈന്‍ ഒപി സംവിധാനം ഉപയോഗിക്കേണ്ട രീതിയും വാട്‌സ്ആപ്പിലൂടെ നിര്‍ദ്ദേശിക്കുന്നതാണ്.

ക്വാറന്റീനില്‍ ഉള്ള രോഗികളും വിദേശത്തു നിന്നുള്ളവരും ഇതിനായി സജ്ജീകരിച്ചിട്ടുള്ള 9188707801 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ട് ചികിത്സ തേടണം. എം സി സിയില്‍ തുടര്‍ചികിത്സ നടത്തുന്ന രോഗികള്‍ക്ക് അതതു ഒപി വിഭാഗങ്ങളില്‍ വിളിച്ചും ആവശ്യമായ നിര്‍ദേശങ്ങള്‍ തേടാവുന്നതാണ്. ഫോണ്‍ ഹെമറ്റോളജി-0490-2399245, സര്‍ജറി വിഭാഗം 2399214, ഹെഡ് ആന്റ് നെക്ക് -2399212, ഗൈനെക് ആന്റ് ബ്രസ്റ്റ്-2399213, പാലീയേറ്റീവ് 2399277, മെഡിക്കല്‍ ഓങ്കോളജി-2399255, റേഡിയേഷന്‍ വിഭാഗം-2399276, പീഡിയാട്രിക്-2399298, ശ്വാസകോശ വിഭാഗം-2399305.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: