ബ്രണ്ണന്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാ സ്ഥാപനവും ഒന്നിന്  മുഖ്യമന്ത്രി നിര്‍വഹിക്കും 

2 / 100

ഗവ. ബ്രണ്ണന്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാ സ്ഥാപനവും ഒക്ടോബര്‍ ഒന്നിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജ
ലീല്‍ അധ്യക്ഷനാകും. ചൊവ്വാഴ്ച നടന്ന സംഘാടക സമിതി യോഗത്തില്‍ ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജത്തെ ചെയര്‍മാനായും ബ്രണ്ണന്‍ കോളേജ് പ്രിന്‍സപ്പല്‍ ഇന്‍ ചാര്‍ജ് ജിസ ജോസിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലനാണ് രക്ഷാധികാരി.
21.5 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെയും ഗേള്‍സ് ഹോസ്റ്റലിന്റെയും പ്രവൃത്തി ഉദ്ഘാടനം, എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം, കോളേജിന് പുതുതായി നിര്‍മ്മിച്ച ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം, വെബ് സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെമിസ്ട്രി ലാബ് ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുക. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി കോളേജ് ലൈബ്രറിയിലേക്ക് വാങ്ങുന്ന 52 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി  നിര്‍വഹിക്കും. കോളേജിനെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ആക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ എം പിമാരായ കെ സുധാകരന്‍, കെ കെ രാഗേഷ്, എ എന്‍ ഷംസീര്‍ എം എല്‍ എ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: