കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 – ഫസ്റ്റ്ലലൈന്‍ ട്രീറ്റ്മെന്റ് സെന്റെർ സജ്ജമായി.

0

കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആയതിന്‍റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കൈതപ്രത്ത് 100 രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സൌകര്യമുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സജ്ജമായി. ജനകീയ പങ്കാളിത്തത്തോടെയാണ് ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ രംഗത്തെ പുതിയ ദൌത്യത്തിന് നേതൃത്വം നല്‍കിയത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിന് മികച്ച രീതിയിലുള്ള സഹകരണമാണ് നാട്ടുകാരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും ഉണ്ടായത്. കടന്നപ്പള്ളി പുത്തൂര്‍ക്കുന്നിലെ OXY റൂഫിംഗ് കമ്പനി 50 കിടക്കകള്‍ സംഭാവന നല്‍കി, ശക്തി ടാര്‍പോളിന്‍ 50 തലയണ, CPIM കടന്നപ്പള്ളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി 50 ബെഡ്ഷീറ്റ്, പൃത്ഥ്വിബാബു 50 ബെഡ്ഷീറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ടോന്താര്‍ 50 ബക്കറ്റും 50 കപ്പുകളും, വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കോം 50 തോര്‍ത്തുകളും, സോപ്പും, വ്യാപാരി വ്യവസായി സമിതി 50 തലയിണ കവര്‍, മെഡിവാക് സര്‍ജിക്കല്‍സ് പയ്യന്നൂര്‍ 1000 സര്‍ജിക്കല്‍ മാസ്ക്, എന്‍ കൃഷ്ണന്‍, പി വി നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് 60 റെക്സിന്‍ ഷീറ്റ് , കെ രാമചന്ദ്രന്‍ 10 ഡസ്റ്റ് ബിന്‍ തുടങ്ങിയവ സംഭാവനയായി ലഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ഇ പി ബാലകൃഷ്ണന്‍, സെക്രട്ടറി ശ്രീ രാജീവന്‍ വി തുടങ്ങിയവര്‍ സംഭാവനകള്‍ ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading