സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ എട്ടുപേര്‍ക്ക് പരിക്ക്. പയ്യന്നൂര്‍ സ്വദേശി ഹരിനാരായണന്‍(62), ഭാര്യ ഉമാദേവി(52), മകള്‍ വൃന്ദ(27), പയ്യന്നൂരിലെഹൈമ എം.രാധാകൃഷ്ണന്‍(30), ഏഴോം സ്വദേശി റിജു(40) എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലും പുളിങ്ങോം കടുമേനിയിലെ അജിയുടെ ഭാര്യ ലീല(50), ചെറുവത്തൂരിലെ മണിയുടെ മകള്‍ പരമേശ്വരി(17), പറമ്പസ്വദേശി ഷാജിയുടെ ഭാര്യ സുജാത(48) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.15 ഓടെ ഏഴിലോട് ചക്ലിയ കോളനി സ്‌റ്റോപ്പിന് സമീപത്താണ് അപകടം. മരം കയറ്റി പോവുകയായിരുന്ന ലോറിയും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.