സ്വകാര്യ ബസുകള്‍ ഉടന്‍ ഓടിത്തുടങ്ങും; ഗതാഗത മന്ത്രി

സ്വകാര്യബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. ചില ബസുകൾ നാളെ മുതൽ തന്നെ ഓടുമെന്നും മന്ത്രി പറഞ്ഞു. ബസ് സർവീസുകൾ നടത്തില്ലെന്ന സമീപനം ബസുടമകൾക്കില്ല. പ്രയാസങ്ങൾ അറിയിക്കുകയാണ് അവർ ചെയ്തത്. അത് സർക്കാർ മുഖവിലയ്ക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: