വയോധികയെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസ്
പയ്യന്നൂര്‍: വയോധികയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം മൂന്ന് പേർക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കണ്ടങ്കാളി കാരാളി ക്ഷേത്രത്തിന് സമീപത്തെ ഗോപാലന്റെ ഭാര്യ കെ.വി.ജാനകിയുടെ പരാതിയിലാണ് സമീപവാസികളായ പി.വി.രാധ, ഭര്‍ത്താവ് നാരായണന്, മകന് നിദേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികൾ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ബാക്കി പിന്നെ കാണിച്ചു തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. വസ്തുസംബന്ധമായ തര്‍ക്കമാണ് മർദ്ദനത്തിന് കാരണം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.