തീപിടുത്തം
തളിപ്പറമ്പ്: കൊടുംവേനലിൽ വ്യാപക തീപിടുത്തം.
ഇന്നലെ രാവിലെ മുതൽ രാത്രി 12 മണിക്കുമിടയിൽ നാലിടത്താണ് തീപിടുത്തമുണ്ടായത്. മടക്കാട്, തീയ്യന്നൂർ, ഏഴോം ,പുളിമ്പറമ്പ് എന്നിവിടങ്ങളിലാണ്. തീപിടിത്തം.
മടക്കാട് ഒരേക്കറോളം റബ്ബർ തോട്ടത്തിൽ തീപിടിച്ചു.പുളിമ്പറമ്പ് ,തീയ്യന്നൂർ എന്നിവിടങ്ങളിൽ പറമ്പിലെ പുല്ലിനും കാടിനുമാണ് തീപിടിച്ചത്.
ഏഴോത്ത് വയലിലാണ് തീപിടിച്ചത്. തളിപ്പറമ്പ് ഫയർസ്റ്റേഷൻ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.