ഹർത്താലിൽ കല്ലേറ്; ബസ്സുകൾ ഓടുന്നില്ല
സംസ്ഥാനത്ത് ശബരിമല കർമ്മസമിതിയുടെ ഹർത്താല്‍ ആരംഭിക്കുമ്പോള്‍ കോഴിക്കോട് മൂന്ന് ബസുകള്‍ക്ക് നേരെ കല്ലേറ്. ബംഗ്ലൂരില്‍ നിന്ന് കോഴിക്കോട് എത്തിയ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. രണ്ട് ബസുകളുടെ ചില്ല് തകര്‍ന്നു. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി പലയിടത്തും പ്രതിഷേധ പ്രകടനം നടത്തും. അതേസമയം, കോഴിക്കോട് നിന്നും പോലീസ് സുരക്ഷയിൽ ദീർഘദൂര ബസുകൾ സര്‍വീസ് തുടങ്ങാനാണ് തീരുമാനം. മറ്റ് ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങിയിട്ടില്ല.