മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പയ്യന്നൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിലെ അരയാപ്പുറത്ത് മുഹമ്മദ് അഫ്സലിനെ (30)യാണ് പാപ്പിനിശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാറും സംഘവും പിടികൂടിയത്.ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം പി. പി.രജി രാഗ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർഎടാട്ട് വെച്ചാണ് എട്ട് ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്. ചെറുവത്തൂരിൽ നിന്നും കൊണ്ടുവരികയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ എടാട്ട് വെച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇയാളെ പിൻതുടർന്നാണ് സാഹസികമായി എക്സൈസ് സംഘം പിടികൂടിയത്. കുഞ്ഞിമംഗലം,പിലാത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി പ്രദേശത്തെ കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ മൊത്ത വിതരണക്കാരനെയാണ് സാഹസികമായി പിടികൂടിയത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഒടുവിലാണ് എക്സൈസ് സംഘം പ്രതിയെ വലയിലാക്കിയത്. നിരവധി ക്രിമിനൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പ്രതി അന്യസംസ്ഥനങ്ങളിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് കോളേജ് കുട്ടികൾക്ക് കൊടുത്ത് അവരെ ലഹരിക്ക് അടിമകളാക്കി വിതരണത്തിന് ഉപയോഗിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായസന്തോഷ് തുണോളി, അബ്ദുൾ നാസർ ആർ.പി, ഉത്തരമേഖല കമ്മീഷണർ സ്ക്വാഡ് അംഗംരജിരാഗ് പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ് .സി, ഷഫീക്ക് എം.എം, ശ്രീജിൻ വി.വി, സനീബ്. കെഎന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: