തൊടുപുഴയിൽ നിന്നും മുങ്ങിയ പോക്സോ കേസ് പ്രതി തളിപ്പറമ്പിൽ പിടിയിൽ
തളിപ്പറമ്പ് : തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ ഒളിവിൽപോയ പ്രതിയെതളിപ്പറമ്പിൽ വെച്ച് പോലീസ് പിടികൂടി . ഇടുക്കി തൊടുപുഴ സ്വദേശി പുതനാകുന്നേൽ ഹൗ സിൽ ശംഭു ശശി ( 20 ) യെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത് . തൊടുപുഴ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി ഡ്രൈവർ ജോലി ചെയ്തു വരുന്നതിനിടെ ലോറിയിൽസാധനങ്ങളുമായി തളിപ്പറമ്പിലെത്തിയതായിരു ന്നു . സൈബർ സെല്ലിന്റെ സഹായത്തോടെ തൊടുപുഴ പോലീസ്അന്വേഷണം നട ത്തുന്നതിനിടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിതളിപ്പറമ്പിൽ എത്തിയിട്ടുണ്ടെന്ന് മനസിലാക്കിയതിന്റെ അടി സ്ഥാനത്തിൽ ഡിവൈ.എ സ്.പി.കെ. ഇ പ്രേമചന്ദ്രന്വിവരം കൈമാറുകയായിരുന്നു തുടർന്ന് തളിപ്പറമ്പ് പോലീസ് പതിയെ മാർക്കറ്റ് റോഡിൽ വെച്ച്പിടികൂടുകയായിരുന്നു തളിപ്പറമ്പ് പോലീസ് പ്രതിയെ തൊടുപുഴ പോലീസിന് കൈമാറി . തൊടുപുഴയിൽഇയാൾക്കെതിരെ നാലോളം കേസുകൾ നിലവിലുണ്ട് .