തീവെപ്പ് കേസിൽ വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

0

തളിപ്പറമ്പ്.വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അതി വിദഗ്ധമായ രീതിയിൽ തീവെച്ചു നശിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. പയ്യന്നൂർ കൊക്കാനിശേരി സ്വദേശിയും വെള്ളൂർ കാറമേലിൽ താമസക്കാരനുമായ ടി. സുധീഷിനെ(32)യാണ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ എ. എസ്.ഐ. ജയ്മോൻ, ദിലീപ്, സിവിൽ പോലീസ് ഓഫീസർ ജബ്ബാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.2014 സപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സഹോദരി ഭർത്താവുമായി വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തളിപ്പറമ്പ് പൂക്കോത്തു തെരുവിലെ സഹോദരി ഭർത്താവിൻ്റെ വീട്ടിലെത്തിയ പ്രതി മുറ്റത്ത് നിർത്തിയിട്ട കാറിന് പെട്രോൾ ഒഴിച്ച തുണി ഇട്ട് സമീപത്തായി സിഗരറ്റ് കത്തിച്ചു വെച്ച് തന്ത്രപരമായി കാർ തീവെച്ചു നശിപ്പിക്കുകയായിരുന്നു. സഹോദരി ഭർത്താവായ നിരൂപിൻ്റെ അനുജൻ എം.നിജേഷിൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. പരാതിയിൽ കേസെടുത്തതളിപ്പറമ്പ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഏറെ രാഷട്രീയമായി വിവാദമാകുമായിരുന്ന കേസിൽ യഥാർത്ഥ പ്രതിയെ പിടികൂടിയത്.മൂപ്പത് ദിവസത്തോളം ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നു തുടർന്ന് വിചാരണക്ക് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്.2021-ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളി യായി പ്രഖ്യാപിച്ചു.പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് താമസസ്ഥലത്തെത്തി പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading