സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരം;
അഞ്ചു വർഷം വരെ തടവ് ശിക്ഷയും പിഴയും

റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കട‍ക്കുകയോ നിരോധിക്കപ്പെട്ട പ്രവൃത്തി ചെയ്താലോ കുറഞ്ഞത് ഒരു വർഷം മുതൽ 5 വർഷം വരെ തടവും, 1000 മുതൽ 5000 രൂപ വരെ പിഴയുമാണ് ശിക്ഷ. കേരള വന‍നിയമത്തിലെ (1961) 27ാം (1) വകുപ്പിലാണ് സംരക്ഷിത വനത്തിൽ അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്നു വിവരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ വനം വകുപ്പ് കേസെടുക്കും. റിസർവ് വനത്തിനും, റിസർവ് ചെയ്യാൻ ഉ‍ദ്ദേശിക്കുന്ന സ്ഥലത്തും നിരോധിത പ്രവൃത്തികൾ നടത്തിയാൽ ഒരേ ശിക്ഷയാണ്. വനത്തിന് നാശം ഉണ്ടാക്കിയാൽ നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിനു പുറമേയാണ് തടവും പിഴയും ചുമത്തുക. അശ്രദ്ധ മൂലം വനത്തിന് നാശം വരുത്തിയാലും കുറ്റക്കാരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: