ക്വാട്ടേർസ് കുത്തിതുറന്ന് 13 പവൻ കവർന്നു.
മേൽപറമ്പ്: ക്വാട്ടേർസ് കുത്തിതുറന്ന് 13 പവൻ്റെ ആഭരണങ്ങൾ കവർന്നു.പെരുമ്പള കോളിയടുക്കം ലക്ഷം വീട് കോളനിക്കടുത്തെ സാറാസ് ക്വാട്ടേർസിലാണ് മോഷണം നടന്നത്. ക്വാട്ടേർസിൽ കുടുംബസമേതം താമസിക്കുന്ന കെ.എ.അബ്ദുൾമുനീർ (30) ആണ് മേൽപറമ്പ് പോലീസിൽ പരാതി നൽകിയത്. ക്വാട്ടേർസ് പൂട്ടി വീട്ടുകാർ ബന്ധു ഗൃഹത്തിൽ പോയി തിരിച്ചു വന്നപ്പോഴാണ് അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച മാല, വള തുടങ്ങി 13 പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.