എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

കണ്ണൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ.ധർമ്മടം സ്വദേശി അബ്ദുൾ റാഹിദിനെയാണ്
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂർ താവക്കരയിൽ വെച്ചാണ് 0.513 ഗ്രാം എം.ഡി.എം.എ.യുമായി ഇയാളെ പിടികൂടിയത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ.വി.പി, സിവിൽ എക്സൈസ് ഓഫീസർ റിഷാദ്. സി.എച്ച്, രമിത്ത്.കെ, എക്സൈസ് ഡ്രൈവർ പ്രകാശൻ. എം എന്നിവരും ഉണ്ടായിരുന്നു.