നിയന്ത്രണം വിട്ട കാർ റോഡരികിലെവീട്ടു മതിലിലിടിച്ച് യുവാവ് മരിച്ചു: 4 പേർക്ക് ഗുരു തരം.

0

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ റോഡരികിലെവീട്ടു മതിലിലിടിച്ച് യുവാവ് മരിച്ചു.4 പേർക്ക് ഗുരു തരം. ഗുരുതരമായി പരിക്കേറ്റ ചിത്താരി
മുക്കൂട് കൂട്ടക്കനിയിലെ മൊയ്തുവിന്റെ മകൻ സാദാത്ത് (33) ആണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന ചിത്താരിയിലെ
നാരായണന്റെ മകൻ പ്രസാദ് (32), മുക്കൂട് കീക്കാൻ തോട്ടത്തിലെ ചോയിയുടെ മകൻ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ ഷാഫിയുടെ മകൻ സാബിർ (25) എന്നിവരുടെ
നില ഗുരുതരമാണ്‌. ഇന്നലെ രാത്രി 11 മണിയോടെ ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടുമതിലിലിടിച്ചായിരുന്നു അപകടം
കാറിൽ കുടുങ്ങിയവരെ ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.വിവരമറിഞ്ഞ് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading