വാറ്റ് കേന്ദ്രം തകർത്ത്600 ലിറ്റർ വാഷ് പിടികൂടി
കൂത്തുപറമ്പ്: പുഴക്കരയിൽ രഹസ്യമായി പ്രവർത്തിച്ചവാറ്റുകേ ന്ദ്രം തകർത്ത് എക്സൈസ് സംഘം 600 ലിറ്റർ വാഷ് കണ്ടെത്തി റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.അശോകൻ്റെ നേതൃത്വത്തിൽ ചിറ്റാരിപറമ്പ് – വട്ടോളി പുഴ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വൻ വാറ്റ് കേന്ദ്രവും കണ്ടെത്തി നശിപ്പിച്ചത്. വട്ടോളി ഇരു കടൽ പുഴയോരത്ത് കുഴിച്ചിട്ട നിലയിലാണ് 600 ലിറ്റർ വാഷ് കണ്ടെടുത്തത്. 200 ലിറ്റർ കൊള്ളുന്ന 3 പ്ലാസ്റ്റിക്ക് ബാരലുകളിലായി കുഴിച്ചിട്ട വാഷാണ് കണ്ടെത്തിയത്. കുഴിച്ചിട്ടശേഷം കരിയിലകൾ കൊണ്ട് മൂടിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്ത വിധമാണ് വാഷ് സൂക്ഷിച്ചത്. നിറയെ വെള്ളമുള്ളതിനാൽ വളരെ പ്രയാസപ്പെട്ടതാണ് വാഷ് കണ്ടെടുത്ത് എക്സൈസ് സംഘം വാറ്റ് കേന്ദ്രം തകർത്തത്. റെയ്ഡിൽ.
സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി.സി.പി ,ശ്രീധരൻ സി.പി ,പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, രോഷിത്ത്.പി, ശജേഷ്.സി.കെ എന്നിവരും ഉണ്ടായിരുന്നു.