മഴയ്ക്ക് ശമനം; വെള്ളക്കെട്ടുകൾ ഇറങ്ങി: ഇനി ശുചീകരണം.. പ്രവർത്തക സമിതി രൂപീകരിച്ചു
കണ്ണൂർ: പള്ളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഇന്ന് വീണ്ടും വെള്ളം താഴ്ന്ന് കൊണ്ടിരിക്കുന്നു. മിക്ക വീട് കളിലെയും കയറിയ വെള്ളം ഇറങ്ങി കഴിഞ്ഞു. ഇനി മൂന്നോ നാലോ വീടുകളിലെ വെള്ളം മാത്രമെ ഒഴിഞ്ഞ് പോകാനുള്ളു. പള്ളിപ്പറമ്പിൽ ഇന്നുമുതൽ ശുചിത്വ കമ്മിറ്റി നിലവിൽ വന്നു. വീട് വൃത്തിയാക്കാനും മറ്റു പ്രവർത്തനങ്ങൾക്കുമായി പ്രത്യേക പ്രവർത്തക സമിതികൾ രുപീകരിച്ചു.ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.കെ മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.വൽസല മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷറഫുന്നിസ, കെ.ബാലൻ എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി ചെയർമനായി കെ.എൻ.മുനീറിനെയും, കൺവീനറായി സി.കെ ലഥീ ഫിനെയും തിരെഞ്ഞടുത്തു. തുടർന്ന് വെള്ളം കയറി വീടുകൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി പ്രവർത്തനം ആരംഭിച്ചു.കെ.കെ.മുസ്തഫ, എ.പി അമീർ, കെ. ബാലൻ, ചന്ദ്രത്ത് മുഹമ്മദ്, എ പി ഹാരിസ് എന്നിവർ നേതൃത്വം നൽകി.