കടന്നപ്പള്ളി–പരിയാരം-വെള്ളിക്കീൽ-കണ്ണപുരം റോ‍ഡ് നവീകരണം: ടെൻഡറിന് അംഗീകാരം..

കണ്ണപുരം – ഒഴക്രോം-വെള്ളിക്കീൽ- പരിയാരം- ചന്തപ്പുര റോഡ് നവീകരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കി കരാറിന് അനുമതി നൽകി. പണി ഉടൻ തുടങ്ങും. 5 മാസം മുൻപ് ടെൻഡർ നേടിയ സൊസൈറ്റിക്ക് കരാർ നൽകുന്നതിനെതിരെ മറ്റ് കരാറുകാർ പരാതിയുമായി കോടതിയെ സമീപിച്ചതിനെത്തുടർന്ന് നടപടികൾ മുടങ്ങിയിരുന്നു. പണി തുടങ്ങുന്നതിന് കേസ് തടസ്സമാകില്ലെന്ന നിയമോപദേശത്തെത്തുടർന്നാണ് അപ്രൂവൽ കമ്മിറ്റി ടെൻഡറിന് അംഗീകാരം നൽകിയത്.

25 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് കിഫ്ബി ഉന്നത അധികാര സമിതി ഒന്നര വർഷം മുൻപ് അംഗീകാരം നൽകിയിരുന്നു. ഇതിനായി 38.89 കോടി രൂപ നേരത്തേ അനുവദിച്ചു. കടന്നപ്പള്ളി ചന്തപ്പുരയിൽ നിന്നു തുടങ്ങി പരിയാരം മെ‍‍ഡിക്കൽ കോളജ്, ശ്രീസ്ഥ, നെരുവമ്പ്രം, ഏഴോം, കോട്ടക്കീൽകടവ്, പട്ടുവം,വെള്ളിക്കീൽ,ഒഴക്രോം, അഞ്ചാംപീടിക, കണ്ണപുരം, ചൈനാക്ലേ വഴിയാണു റോഡ്. കല്യാശ്ശേരി, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന റോഡാണിത്. കണ്ണപുരം–ധർമശാല റോഡ് തകർന്നതിനെത്തുടർന്ന് രണ്ടു വർഷമായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: