വളപട്ടണം ചുവക്കുന്നു:ലീഗ്, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു വന്നവര്‍ക്ക് ഉജ്വല സ്വീകരണം

യു ഡി എഫിന്റെ ജില്ലയിലെ എക്കാലത്തെയും ഉരുക്കു കോട്ട എന്നറിയപ്പെടുന്ന വളപട്ടണത്തെ മുസ്ലിം ലീഗിന്റെയും കോൺഗ്രസ്സിന്റെയും അടിത്തറ ഇളക്കികൊണ്ടു ഇരു പാർട്ടിയിലെയും പ്രധാനപെട്ട ഭാരവാഹികൾ ഉൾപ്പെടെ നിരവധി സജീവ പ്രവർത്തകർ പാർട്ടി വിട്ടു സി പി എം ജില്ലാ സിക്രട്ടറി സഖാവ് പി ജയരാജനിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് സി പി എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

അസ്‌നീദ് സി പി , മുനീർ സി പി , ഫിറോസ് സി പി , ശമീൽ ഇ എം , മല്ലിക സുബൈർ എം പി ,അൻഫാസ് ടി എം , യാസർ കെ പി, ഷഹീർ ടി എം , മുഹമ്മദ് സാദിക്ക് കെ പി , അനസ് ടി , ഷഫീഖ് എം കെ. തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം മാത്രം സിപിഎമ്മിലേക്ക് പുതുതായി കടന്നു വന്നവർ.

യു ഡി എഫ് പ്രദേശിക ഘടകം തുടരന്ന ജന വിരദ്ധ നയത്തിലും നേതാക്കാന്മാരുടെ ധാർഷ്ട്യ നിലപാടിലും പ്രധിഷേധിച്ചു വരും നാളുകളിൽ വളപട്ടണത്തിന്റെ മണ്ണ് കൂടുതൽ ചുവപ്പിച്ചുകൊണ്ട് നിരവധി പേർ മറ്റു പാർട്ടികളിൽ നിന്നും ഇനിയും സിപിഎമ്മിൽ ചേക്കേറുവാൻ തയ്യാറെടുക്കുകയാണ്.

പാർട്ടി ഓഫീസ് പരിസരത്തു സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ എൽ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു ഏരിയാ സിക്രട്ടരി കെ പി സുധാകരൻ പ്രസംഗിച്ചു ലോക്കൽ സിക്രട്ടരി എ എൻ സലിം സ്വാഗതവും ബ്ലോക്ക് മെമ്പർ ഷകീൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: