കാശ്മീരിൽ വീരമൃത്യു വരിച്ച  സൈനികന്റെ ഓർമ്മ പുതുക്കി ടീം കണ്ണൂർ സോൾജിയേഴ്സ്

0

പയ്യാവൂർ:1998 ജൂലൈ 8 ന് കാശ്മീരിൽ വച്ച് വീരമൃത്യു വരിച്ച  ധീര സൈനികൻ നായിബ് സുബേദാർ കെ.വി. ശശിധരൻ  അനുസ്മരണ പരിപാടി സംഘടിപ്പിച്ച് ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ്.
അദ്ദേഹത്തിന്റെ ജന്മനാടായ ഇരിട്ടി, മമ്പാറത്ത് സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ധു  പുഷ്പചക്രം അർപ്പിച്ചു. ടീം കണ്ണൂർ സോൾജിയേഴ്സ് ജോയിന്റ് സെക്രട്ടറി ബിജോയ് കൊളപ്പ, വിപിൻ കാക്കേങ്ങാട്, അനീഷ് മഠത്തിൽ, പ്രജീഷ്, സാരംഗ് പുന്നാട് , സുമേഷ് കടമ്പൂർ തുടങ്ങി ഗ്രൂപ്പിലെ ലീവിലുള്ള അംഗങ്ങൾ എല്ലാവരും  അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. മുഴക്കുന്ന് പഞ്ചായത്ത് അംഗങ്ങളായ വി.വി. വിനോദ് , ജാഫർ, സൈനികന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading