കണ്ണൂർ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കണ്ണൂർ: പാനൂർ പു​ല്ലൂ​ക്ക​ര​യി​ൽ ലീഗ്​ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ സമാധാനയോഗത്തിൽ നിന്ന്​ യ​ു.ഡി.എഫ്​ നേതാക്കൾ ഇറങ്ങിപ്പോയി.

മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ്​ ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചത്​. രാവിലെ 11 മണിക്ക് കലക്ടറേറ്റിൽ ത​ുടങ്ങിയ യോഗത്തിൽ നിന്നാണ്​ പൊലീസ്​ ഏകപക്ഷീയമായ നടപടി സ്വീകരിക്കുന്നുവെന്നാരോപിച്ച്​ യു.ഡി.എഫ്​ നേതാക്കൾ ഇറങ്ങിപ്പോയത്​.

ആയുധം വിതരണം നടത്തി​യ ഡി.വൈ.എഫ്​.ഐ നേതാവിനെ പറ്റി തെളിവ്​ നൽകിയിട്ടും നടപടിയെടുത്തില്ല. സമാധാന​യോഗത്തിനെത്തിയത്​ കൊലയാളികളുടെ നേതാക്കളാണ്​. ഇന്ന്​ എസ്​.എസ്​.എൽ.സി​ പരീക്ഷയുള്ള വിദ്യാർഥിയെ ​പോലും പോലീസ്​ കസ്റ്റഡിയിലെടുത്തു ലോക്കപ്പിൽ ഇട്ടു. യു.ഡി.എഫ്​ പ്രവർത്തകരെ തിരഞ്ഞു പിടിച്ച്​ മർദ്ദിക്കുന്നു. ​െ തളിവുകൾ നൽകിയിട്ടും പൊലീസ്​ നടപടി സ്വീകരിക്കുന്നില്ല. ഈ പൊലീസിൽ നിന്ന്​ നീതി ലഭിക്കുമെന്ന്​ വിശ്വാസമില്ലെന്നും അതിനാൽ കടുത്ത പ്രക്ഷോഭത്തിലേക്ക്​ പോകുകയാണെന്നും അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: