കണ്ണൂരിൽ മത്സ്യ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കക്കാട് :കണ്ണൂർ സിറ്റി നീർച്ചാലിൽ മത്സ്യ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കക്കാട് കുഞ്ഞി പള്ളിക്ക് സിദ്രയിലെ സയാൻ മുഹമ്മദ് അഷ്റഫ് (21) ആണ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടത് .ഉടനെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടവത്ത് പീടികയിൽ സീനത്തിന്റെയും വെള്ളുവക്കണ്ടി പുതിയപുരയിൽ അശ്റഫിന്റെയും മകനാണ്. സഹോദരങ്ങൾ സാഫിർ മുഹമ്മദ് അഷ്റഫ്, ഇഫ്തിസാം അഷ്റഫ്.